“Improving the lives of the millions of people is a noble endeavor. It can also be a lucrative one”
സര്ക്കാരിന്റെ 100 ദിന പരിപാടി
പദ്ധതി 1 - ഒരുമ
കുടുംബശ്രീ ജീവനക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഇന്ഷ്വറന്സ് വകുപ്പും എല്.ഐ.സി. യും ചേര്ന്ന് നടപ്പാക്കി വരുന്ന ഒരുമ പദ്ധതിയെ, സര്ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമാക്കിക്കൊണ്ട്, കുടുംബശ്രീയിലെ 75% ത്തോളം വരുന്ന അംഗങ്ങളെ, 2022 മേയ് മാസത്തോടെ ടി പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികള് ഇന്ഷ്വറന്സ് വകുപ്പ് സ്വീകരിച്ചു വരുന്നു.
പദ്ധതി 2 - എസ്.എല്.ഐ. , ജി.ഐ.എസ്. പ്രീമിയം വര്ദ്ധനവ്
11 -ാം ശമ്പള പരിഷ്ക്കരണത്തെ തുടര്ന്ന് സര്ക്കാര്, അര്ദ്ധ സര്ക്കാര്, പൊതു മേഖല സ്ഥാപനങ്ങള്, കോര്പ്പറേഷനുകള്, യൂണിവേഴ്തിറ്റികള് എന്നിവടങ്ങളിലെ ജീവനക്കാരുടെ എസ്.എല്.ഐ. , ജി.ഐ.എസ്. പദ്ധതികളിലെ പ്രീമിയം വര്ദ്ധനവ് എല്ലാ ജീവനക്കാരിലും അനുഭവവേദ്യമാക്കുന്നതിനായി സര്ക്കാരിന്റെ 100 ദിന പദ്ധതിയില് ഉള്പ്പെടുത്തി കൊണ്ട്, 2022 മേയ് മാസത്തോടെ പ്രസ്തുത പോളിസി വിതരണം പൂര്ത്തികരിക്കുന്നതാണ്.
സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കിയ നിരക്ക് ഒടുക്കുന്നതിനുളള സമയപരിധി 31/03/2022 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 10/2022/ ധന തിയ്യതി 01/02/2022
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ് ഇൻഷ്വറൻസ് പദ്ധതി - 2022 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 09/2022/ ധന തിയ്യതി 25/01/2022
സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രതിമാസ പ്രീമിയം തുക പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ച് ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 159/2021/ ധന തിയ്യതി 30/11/2021
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിന് അനുസൃതമായി വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പുനഃ ക്രമീകരിച്ചുകൊണ്ടും ഗ്രൂപ്പ് ഇൻഷുറൻസ് പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടും ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 156/2021/ ധന തിയ്യതി 26/11/2021
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2022 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു. സ.ഉ.(അച്ചടി) നം. 153/2021/ ധന തിയ്യതി 23/11/2021
കോവിഡ് -19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കാലാവധി പൂർത്തിയാകുന്ന ജനറൽ ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനായി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഫീസുകൾ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ള ഇടപാടുകാർക്കുള്ള അറിയിപ്പ് :ഇൻഷ്വ//ഡിവി-3/T002005047 തീയതി: 16/05/2021
എസ്.എൽ.ഐ/ഗ്രൂപ്പ് ഇൻഷ്വറൻസ് - സംസ്ഥാന ജീവനക്കാരുടെ ശമ്പള സ്കെയിലുമായി വ്യത്യസ്തത പുലർത്തുന്ന എയിഡഡ് /സഹകരണ /പൊതുമേഖല -ലെ ജീവനക്കാർക്ക് - കുറഞ്ഞ പ്രിമിയം/വരിസംഖ്യ നിരക്കുകൾവരിസംഖ്യ നിരക്കുകൾ സർക്കുലർ നം. ഇന്ഷ്വ/ഡി.വി.3/റ്റി001606592 തീയതി: 25/11/2019 നിർദ്ദേശിച്ചിരിക്കുന്നു
എസ് .എൽ.ഐ./ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതികൾ മുടക്കം വന്നാൽ എത്രയും വേഗം പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി എടുക്കുക. |